1. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്ക്കർ
2. പ്രൈഡ് ആൻഡ് പ്രജുഡിസ് ആരുടെ രചനയാണ്?
ജെയ്ൻ ഓസ്റ്റിൻ
3. ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?
അഥർവ്വവേദം
4. വോട്ടിംഗ് യന്ത്രം പൂർണമായും ഉപയോഗിച്ച ആദ്യ സംസ്ഥാനം?
ഗോവ
5. വൈദ്യുത കാന്തിക പ്രേരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
മൈക്കൾ ഫാരഡെ
6. ആരുടെ ആത്മകഥയാണ് എന്റെ ജീവിതസ്മരണകൾ?
മന്നത്തു പത്മനാഭൻ
7. 1829ൽ സതി നിറുത്തലാക്കിക്കൊണ്ട് നിയമം പാസാക്കിയത് ആര്?
വില്യം ബെന്റിക്
8. ഏറ്റവും ഉയരമുള്ള ജന്തു ഏത്?
ജിറാഫ്
9. ശാസ്താംകോട്ട കായൽ ഏതു ജില്ലയിലാണ്?
കൊല്ലം
10. ജർമ്മനിയുടെ ദേശീയ ചിഹ്നം ഏത് ?
കോൺഫ്ളവർ
11. ഫ്രാൻസിന്റെ ദേശീയ ചിഹ്നം ഏത്?
ലില്ലി
12. ചിലപ്പതികാരത്തിലെ നായികാ നായകന്മാർ ആരെല്ലാം?
കണ്ണകി, കോവലൻ
13. വിക്രമാദിത്യസദസിനെ അലങ്കരിക്കുന്ന നവരത്നങ്ങളിൽ പ്രമുഖൻ ആരായിരുന്നു?
കാളിദാസൻ
14. മണ്ണില്ലാതെ കൃഷിചെയ്യുന്ന ശാസ്ത്രീയരീതി ഏത്?
ഹൈഡ്രോപോണിക്സ്
15. ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം ഏത്?
അമീറ്റർ
16. ഫ്രാൻസിന്റെ തലസ്ഥാനം ഏത്?
പാരീസ്
17. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായ ഏക മലയാളി ആര്?
എം.എം. ജേക്കബ്
18. ആരാണ് ലോക്സഭയുടെ അദ്ധ്യക്ഷൻ?
സ്പീക്കർ
19. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്നത് ആര്?
ഡൽഹൗസി പ്രഭു
20. ബേഡ്സ് ഒഫ് കേരള ആരുടെ കൃതിയാണ്?
ഡോ. സലിം അലി
21. തക്കാലമക്കൻ മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെ?
ചൈനയിൽ
22. കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം ഏത്?
അനിമോമീറ്റർ