യുവനടി അനാർക്കലി മരക്കാർ പങ്കുവച്ച ഒരു ചിത്രത്തിന് പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നടി തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ചത്.
എന്നാൽ അതീവ ഗ്ളാമറസായുള്ള വേഷത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം.കമന്റുകൾ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു ചിലരുടെ ചോദ്യം
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി ശ്രദ്ധേയയാകുന്നത്. പിന്നീട് ആസിഫ് അലി നായകനായ മന്ദാരത്തിലൂടെ നായികയായി. പാർവതി പ്രധാനവേഷത്തിലെത്തുന്ന 'ഉയരെ'യാണ് നടിയുടെ പുതിയ ചിത്രം.