bp

ബി.പി എന്ന് കേൾക്കുമ്പോഴുള്ള ഉത്കണ്‌ഠയൊന്നും പലർക്കും ലോ ബിപി എന്ന് കേൾക്കുമ്പോൾ ഉണ്ടാകാറില്ല. ചിലരാകട്ടെ ഇതിനെ വെറും ക്ഷീണം മാത്രമായാണ് കാണുന്നത്. എന്നാൽ രക്തസമ്മർദ്ദം കുറയുന്നതും ഗൗരവമായി കാണണം. ഹൈപ്പോ തൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങൾ, അഡ്രിനാൽ കുറവ്, ബ്ലഡ് ഷുഗർ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എൻഡോക്രയിൻ പ്രശ്നങ്ങളും രക്തസമ്മർദ്ദം കുറയ്‌ക്കും.

വേനൽക്കാലത്ത് അമിതമായ വിയർപ്പിലൂടെയുള്ള നിർജലീകരണവും രക്തസമ്മർദ്ദ തോത് താഴ്‌ത്തും. അമിതമായി വെയിലേൽക്കുക,​ വ്യായാമം ചെയ്യുക എന്നീ അവസരങ്ങളിലെല്ലാം ശരീരത്തിലെ ലവണാംശം കുറയും. ഇങ്ങനെ രക്തസമ്മർദ്ദ തോത് കുറയും. രക്തസമ്മർദ്ദം കുറയാറുള്ളവർ വേനൽക്കാലത്ത് ദിവസം രണ്ടോ മൂന്നോ ഗ്ളാസ് ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുക. ആരോഗ്യത്തിന് പരമപ്രധാനമായ പോഷകങ്ങളുടെ അപര്യാപ്തതയും രക്തസമ്മർദ്ദ തോത് കുറയ്‌ക്കും. അതിനാൽ പോഷകാംശമുള്ള ആഹാരം കഴിക്കുക. ഇടയ്ക്കിടെ രക്തസമ്മർദ്ദം പരിശോധിക്കാനും മറക്കരുത്. അസാധാരണമായ തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക.