bajaj-qute

ഇന്ത്യൻ നഗരങ്ങളിലെ നിരത്തുകൾ അടക്കിവാഴുന്ന ആട്ടോ റിക്ഷകളുടെ അപ്രമാദിത്വം തകർക്കാൻ ബജാജ് വാഹനവിപണിക്ക് നൽകുന്ന സമ്മാനമാണ് ക്വാട്രി സൈക്കിൾ വിഭാഗത്തിൽ പെടുന്ന ക്യൂട്ട്. പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലെത്തിയെങ്കിലും വാഹനത്തിന്റെ വില അടക്കമുള്ള വിവരങ്ങൾ ഇപ്പോഴാണ് കമ്പനി പുറത്തുവിടുന്നത്. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സി.എൻ.ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില

പല തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഒരു വാഹനം എന്നുവേണം, ഒറ്റ വാക്കിൽ ക്യൂട്ടിനെ വിശേഷിപ്പിക്കാൻ. മേട്ടോർ സൈക്കിളിനും കാറിനും ഇടയിലുള്ള ഒരു സെഗ്‌മെന്റ് ആണ് ക്വാട്രി സൈക്കിൾ. രൂപത്തിൽ നനോയെക്കാൾ ചെറുത് എന്ന് തോന്നിപ്പിക്കുന്ന ഒരു വാഹനം ആണിത്. വളരെ ചെറിയ കാറായതുകൊണ്ട് വളരെ അട്രാക്ടീവ് ആയിട്ടുള്ള ആറു നിറങ്ങളിലാണ് ഈ വാഹനം നിരത്തിൽ എത്തിയിട്ടുള്ളത്. എക്കോ ഗ്രീൻ, ഗോൾഡ്ൻ യെല്ലോ, പോസ്റ്റ് ഓഫീസ് റെഡ്, ബ്ലാക്ക്, ബ്ലൂ, ആന്റിന വൈറ്റ്.


ക്രാഷ് ടെസ്റ്റ് വിജയിച്ച ഒരു വാഹനം എന്നുവേണം ക്യൂട്ടിനെപ്പറ്റി പറയുമ്പോൾ ആദ്യം എടുത്ത് പറയണ്ട കാര്യം. മേണോ കോക്കിൽ (സിംഗിൾ ഫ്രെയിമിൽ) വരുന്ന ബോഡി ആയതുകൊണ്ട് വളരെ പരുക്കൻ ഉപയോഗങ്ങൾക്ക് ഉപകരിക്കുന്ന വാഹനം എന്ന് വേണം പറയാൻ.

bajaj-intracity-qute

ഡിസൈനിലേക്ക് നോക്കിയാൽ, ഈ വാഹനത്തിന്റെ എഞ്ചിൻ വരുന്നത് പിന്നിലാണ്. അതുകൊണ്ട് തന്നെ മുൻഭാഗത്ത് ഒരു ഗ്രിൽ കാണാൻ സാധിക്കുന്നില്ല. ഹാലജൻ ഹെഡ് ലാമ്പിന് ചുറ്റും ഒരു പെൺകുട്ടി കണ്ണെഴുതിയത് പോലെ ഒരു കറുത്ത വട്ടം(ക്ലാടിങ്ങ്സ്) നമുക്ക് കാണാൻ സാധിക്കും. അതിനകത്ത് തന്നെയാണ് ഇൻഡിക്കേറ്റേഴ്സും വരുന്നത്. വളരെ ചെറിയ ഒരു ഹുഡ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുൻ പിൻ ബംബറും, റുഫും എല്ലാം ഫൈബറിൽ ആണ് നൽകിയിരിക്കുന്നത്. എന്നാലും 40 കിലോ വരെ കൊണ്ടു പോകാൻ സാധിക്കുന്ന ഒരു റൂഫ് വാഹനത്തിനുണ്ട്. അതിന് സഹായിക്കുന്ന ഒരു ക്യാരിയറും വാഹനത്തിനൊപ്പം ബജാജ് നൽകുന്നുണ്ട്. സാധാരണ വാഹനത്തിൽ ബൂട്ട് സ്‌പേസ് എന്ന്!*! പറയുന്നത് പോലെ ഇതിൽ മുൻപിലെ ഹുഡിന്റെ അടിഭാഗത്ത് ആണ് സ്‌പേസ് നൽകിയിരിക്കുന്നത്. ഹുഡ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നാല്പത് ലിറ്ററോളം കപ്പാസിറ്റിയുള്ള ഒരു െ്രസ്രാറെജ് സ്‌പേസ് നൽകിയിട്ടുണ്ട്.


വളരെ പ്രൊജക്ട് ചെയ്ത് നിക്കുന്ന ഒരു ഷോൾഡർ ലൈൻ വശങ്ങളിൽ കാണാൻ സാധിക്കും. സ്ലൈഡിംഗ് ഗ്ലാസ് ആണ് വാഹനത്തിനു നൽകിയിട്ടുള്ളത്. ഡോറിലെ സ്‌റ്റോറേജ് സ്‌പേസ് കുടുതൽ ഉപയോഗിക്കാൻ ആണ് ഗ്ലാസ് വശങ്ങളിലേക്ക് നൽകിയിരിക്കുന്നത്. 1925എം.എം വീ. ബേസും 185എം.എം ഗ്രൌണ്ട് ക്ളിയറൻസും നൽകിയിട്ടുള്ള വാഹനത്തിൽ 12ഇഞ്ചിന്റെ ട്യൂബ്‌ലെസ് ടയറുകൾ ആണ് നൽകിയിട്ടുള്ളത്.

പവർ 9.7PS @ 5500 rpm
ടോർക്ക് 18.98Nm @4000 rpm
മൈലേജ് 36 KMPL