പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) 2018 ഡിസംബർ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 ന് ആരംഭിക്കും.
ആറാംസെമസ്റ്റർ ബി.എസ്‌സി മൈക്രോബയോളജി (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/മേഴ്‌സിചാൻസ്) 2019 മാർച്ച് പരീക്ഷയുടെ പ്രോജക്ട് വൈവയും പ്രാക്ടിക്കൽ പരീക്ഷയും 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മൂന്നാംസെമസ്റ്റർ എം.പി.എഡ് ഡിഗ്രി (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) 2019 ഫെബ്രുവരി പരീക്ഷയുടെ പ്രായോഗിക പരീക്ഷ 22ന് മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാഡമി ഒഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കും.
പ്രോജക്ടും വൈവയും
ആറാംസെമസ്റ്റർ ഇംഗ്ലീഷ് ട്രിപ്പിൾ മെയിൻ(സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/മേഴ്‌സിചാൻസ്) 2019 മാർച്ച് പരീക്ഷയുടെ പ്രോജക്ടും വൈവയും 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
അദ്ധ്യാപക പോർട്ടൽ
മഹാത്മാഗാന്ധി സർവകലാശാലയുടെ അദ്ധ്യാപക പോർട്ടൽ 21, 22, 23 തീയതികളിൽ തുറക്കും. ഡിപ്പാർട്ട്‌മെന്റൽ മാപ്പിംഗ് പൂർത്തീകരിക്കാത്ത കോളേജുകൾ അദ്ധ്യാപകരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
പഠനവകുപ്പുകളിൽ പി.ജി പ്രവേശനം
വിവിധ പഠനവകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എംജി.യു) അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എസ്‌സി., എം.ടി.ടി.എം., എൽ എൽ.എം., എം.എഡ്., എം.ബി.എ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 31 വരെയാണ് രജിസ്‌ട്രേഷൻ. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. www.cat.mgu.ac.in, www.mgu.ac.in എന്നീ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരു അപേക്ഷയിൽത്തന്നെ നാല് ബിരുദാനന്തര ബിരുദ വകുപ്പുകളിലെ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം (എം.ബി.എ. ഒഴികെ). വിശദവിവരങ്ങൾക്ക് ഫോൺ: 04812733615. ഇമെയിൽ: catcellmguniversity@gmail.com.