1. കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും എന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് അഞ്ചിടത്തും പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കും. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ആവും ബി.ഡി.ജെ.എസ് ജനവിധി തേടുക. തുഷാര്‍ വെള്ളാപ്പള്ളി കൂടി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണിയുടെ നിര്‍ണായക പങ്കാളി എന്ന് മുരളീധര്‍ റാവു. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച നടക്കുക ആണ് എന്നും കൂട്ടിച്ചേര്‍ക്കല്‍
2. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ആവുമെന്ന് പി.കെ. കൃഷ്ണദാസ്. പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല എന്നും പ്രതികരണം. മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്ന് വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി. മത്സരിക്കുമോ എന്ന കാര്യം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുക ആണ് എങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കും എന്നും തുഷാര്‍
3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മുതലാളിമാരോ കൊലക്കേസ് പ്രതികളോ ഇല്ല. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ജനകീയര്‍. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വമ്പിച്ച വിജയം ഉറപ്പെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
4. വടകരയില്‍ കെ. മുരളീധരന്റേയും വയനാട്ടില്‍ ടി. സിദ്ദിഖിന്റേയും സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് അംഗീകാരം നല്‍കും. അതിനു ശേഷം രണ്ടുസീറ്റിലെയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നടപടിക്രമങ്ങള്‍ വൈകുന്നത് രാഹുല്‍ ഡല്‍ഹിയിയില്‍ ആയതിനാല്‍ എന്നും മുല്ലപ്പള്ളി. വടകരയില്‍ കോ-ലി-ബി സഖ്യം ഉണ്ടെന്ന് സി.പി.എം കള്ളപ്രചരണം നടത്തുന്നു. കോണ്‍ഗ്രസിന്റേത് സംഘ്പരിവാറിനെ നിരോധിച്ച ചരിത്രം എന്നും മുല്ലപ്പള്ളിയുടെ ഓര്‍മ്മപ്പെടുത്തല്‍
5. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്ന വ്യാപാരി നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14,600 കോടി വായ്പ എടുത്താണ് നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. 17 മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്
6. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നണ് നീരവിന് എതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുക ആണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കും. സി.ബി.ഐ.യും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ഈ കേസ് അന്വേഷിക്കുന്നത്
7. കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെ കണ്ടാലറിയാവുന്ന അന്‍പതാളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. സുപ്രീംകോടതി ഉത്തരവിന്റെ ബലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആരാധന നടത്തിയത് ഇന്ന് രാവിലെ
8. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കുള്ളില്‍ പ്രവേശിച്ചതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്തുവന്നു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ്, തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹനോന്‍ മാര്‍ മെലിത്തിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് യാക്കോബായ വിശ്വാസി സമൂഹം പ്രതിഷേധവുമായി പള്ളി പരിസരത്ത് എത്തിയത്
9. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടി സുമലത അംബരീഷ് പത്രിക നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സുമലത പത്രിക സമര്‍പ്പിച്ചത്, ആയിര കണക്കിന് അണികളുടെ പിന്തുണയോടെ. അംബരീഷ് ആരാധകര്‍ക്കും കര്‍ഷക സംഘടനാ നേതാക്കള്‍ക്കും ഒപ്പം കന്നഡ സൂപ്പര്‍ താരങ്ങളായ യാഷ്, ദര്‍ശന്‍ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി
10. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും എന്ന് സുമലത പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം. ജനവിധി തേടുന്നത്, അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ എന്നും പ്രതികരണം. അതിനിടെ, സുമലത എതിര്‍സ്ഥാനാര്‍ത്ഥി നിഖില്‍ കുമാരസ്വാമി എന്നിവര്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് ദൂരദര്‍ശനോട് ആവശ്യപ്പെട്ട് മുഖ്യ വരണാധികാരി. മാണ്ഡ്യ സീറ്റ് ജെ.ഡി.എസിന് നല്‍കിയതോടെ ആണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്
11. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ക്കുന്നു. രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തില്‍ ആണ്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്ത ്‌തോല്‍പ്പിക്കും എന്നും പ്രിയങ്കയുടെ കുറ്റപ്പെടുത്തല്‍. പ്രിയങ്കയുടെ ഗംഗ യാത്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എത്തി
12. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. പ്രധാനമന്ത്രിയുടെ ഓഫീസ് പബ്ലിസിറ്റി മിനിസ്റ്റേഴ്സ് ഓഫീസ് ആയെന്ന് രാഹുല്‍. മോദി സര്‍ക്കാര്‍ നടപ്പാക്കിയത്, യഥാര്‍ത്ഥ ജി.എസ്.ടി അല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ യഥാര്‍ത്ഥ ജി.എസ്.ടി നടപ്പാക്കും. ഒരു രാജ്യം ഒരു നികുതി ഇതാണ് തന്റെ സ്വപ്നം എന്നും രാഹുല്‍