മാസ് ഡയലോഗുമായി മമ്മൂട്ടിയുടെ മധുരരാജയുടെ ടീസർ എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാസ് ഡയലോഗുമായി കലിപ്പ് ലുക്കിലാണ് മമ്മൂട്ടിയുടെ വരവ്. 2010ൽ റിലീസ് ചെയ്ത പോക്കിരിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം തമിഴ്‌താരം ജയ്‌യും പ്രധാനവേഷത്തിൽ എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്.
കോടികൾ വാരിയ പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ വിഷു റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.