പരീക്ഷാഫലം
രണ്ട്, നാല്, ആറ്, ഏഴ് സെമസ്റ്റർ ബി.ഡെസ് ബിരുദ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 19 വരെ അപേക്ഷിക്കാം.
എം.ഫിൽ ഹ്യൂമൻ റൈറ്റ്‌സ് (2017-2018) സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) സൂക്ഷ്മപരിശോധനയ്ക്കുളള അവസാന തീയതി ഏപ്രിൽ 2.
ബി.കോം പാർട്ട് മൂന്ന് (ആന്വൽ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
ബി.എ (ആന്വൽ സ്‌കീം) അവസാന വർഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷമ പരിശോധനക്കും പുനർ മൂല്യനിർണയത്തിനും ഓൺലൈൻ വിദ്യാർത്ഥികൾ de.keralauniversity.ac.in എന്ന വെബ്‌സൈറ്റിലും, ഓഫ് ലൈൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിലും നിശ്ചിത ഫീസടച്ച് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കരട് മാർക്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ. തോറ്റ വിദ്യാർത്ഥികൾക്ക് ഏപ്രിൽ സെഷനിലെ പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫീസ്
മൂന്നാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം -പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും 125 രൂപ പിഴയോടുകൂടി ഏപ്രിൽ 5 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓരോ പേപ്പറിനും 125 രൂപ വീതവും, 100 രൂപ മാർക്ക് ലിസ്റ്റിനും, 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീയും അടയ്ക്കണം. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാ കേന്ദ്രം മാത്രമേ ഉണ്ടാവുകയുളളു.
ഫൈനൽ ഇയർ ബി.എസ് സി പാർട്ട് മൂന്ന് മാത്തമാറ്റിക്‌സ് മെയിൻ (ആന്വൽ സ്‌കീം) പരീക്ഷയ്ക്ക് ഫൈനില്ലാതെ 28 വരെയും, 50 രൂപ ഫൈനോടെ 30 വരെയും 125 രൂപ സൂപ്പർ ഫൈനോടെ ഏപ്രിൽ 1 വരെയും അപേക്ഷിക്കാം. 2014 അഡ്മിഷൻ മുതലുളള വിദ്യാർത്ഥികൾ ഓൺലൈനായും 2014 അഡ്മിഷനു മുൻപുള്ളവർ ഓഫ് ലൈനായും അപേക്ഷിക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ 21 മുതൽ ആരംഭിക്കും.
മാർക്ക് ലിസ്റ്റ്
വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷ ബി.എസ് സി കംപ്യൂട്ടർ സയൻസ്/ ബി.സി.എ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ തിരുവനന്തപുരം കേന്ദ്രമായി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഗവ. ആർട്‌സ് കോളേജ്, കൊല്ലം കേന്ദ്രമായി പരീക്ഷ എഴുതിയവർ എസ്. എൻ കോളേജ് കൊല്ലം, ആലപ്പുഴ കേന്ദ്രമായി പരീക്ഷ എഴുതിയവർ എസ്.ഡി. കോളേജ് എന്നിവിടങ്ങളിൽ നിന്ന് കൈപ്പറ്റണം.
സൂക്ഷ്മ പരിശോധന
യൂണിറ്ററി എൽ എൽ.ബി. ആറാം സെമസ്റ്റർ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ VII സെക്ഷനിൽ ഹാജരാകണം.
വൈവാവോസി
രണ്ടാം വർഷ എം.എ മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ( 2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി 26, 27 തീയതികളിൽ പാളയം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
രണ്ടാം വർഷ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ( പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ഏപ്രിൽ 3 ന് പാളയം വിദൂര വിദ്യാഭ്യസ കേന്ദ്രത്തിൽ രാവിലെ 11 മണി മുതൽ നടത്തും. ഫോൺ: 0471 2386442