modi-

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന്​ അപകടമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സെക്യൂരിറ്റി ഗാർഡുമാരുടെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മോദി കോൺഗ്രസി​​ന്റെ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്​.


രാജ്യത്തെ മുഴുവൻ കാവൽക്കാരോട്​ താൻ ക്ഷമ ചോദിക്കുന്നു. ചില ആളുകൾ അവരുടെ വ്യക്​തി താത്പര്യങ്ങൾക്കായി കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തുകയാണെന്ന്​ മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാർഡുമാരെ ഓ​ഡിയോ കോൺഫറൻസ്​ വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കഴിഞ്ഞ ഞായറാഴ്​ച ഞാനും കാവൽക്കാരനാണെന്ന മുദ്രാവാക്യത്തിന്​ മോദി തുടക്കമിട്ടിരുന്നു. തുടർന്ന്​ ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ ചൗക്കിദാർ എന്ന്​ ചേർത്ത്​ പേര്​ മാറ്റിയിരുന്നു.