death

കൊച്ചി: തിരുവല്ലയിൽ വച്ച് കഴിഞ്ഞയാഴ്ച യുവാവ് തീക്കൊളുത്തിയ പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശി കവിതയാണ് കെല്ലപ്പെട്ടത്. 65 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രണയനൈരാശ്യത്തെ തുടർന്നുണ്ടായ പകയിൽ വിദ്യാർത്ഥിനിയെ 18 കാരൻ നടുറോഡിൽ തടഞ്ഞുനിറുത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തിരുവല്ല ചിലങ്ക തിയേറ്ററിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ സംഭവം.പ്രതി വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളേജിലെ ബി.എസ്‌സി ഒന്നാംവർഷ വിദ്യാർത്ഥി കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിൻ റെജി മാത്യുവിനെ (18) ഓടിക്കൂടിയവർ പിടികൂടി പൊലീസിൽ ഏല്പിച്ചിക്കുകയായിരുന്നു.

പൊള്ളലേറ്റ കവിതയെ ആദ്യം പുഷ്പഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.