kaumudy-news-headlines

1. തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ തീ കൊള്ളുത്തിയത്. പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു. കത്തി കൊണ്ട് കുത്തിയതിന് ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്

2. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്ന വ്യാപാരി നിരവ് മോദിയുടെ ജാമ്യപേക്ഷ ലണ്ടന്‍ കോടതി തള്ളി. നീരവ് മോദിയെ ഈ മാസം 29 വരെ ജുഢീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വെസ്റ്റ് മിനിസ്റ്റര്‍ കോടതി കേസ് 29ന് വീണ്ടും പരിഗണിക്കും. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് നീരവ് ഇന്ന് ലണ്ടനില്‍ അറസ്റ്റിലായത്. ഇയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14,600 കോടി വായ്പ എടുത്താണ് നീരവ് മോദി ലണ്ടനിലേക്ക് കടന്നത്.

3. 17 മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നണ് നീരവിന് എതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുക ആണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കും. സി.ബി.ഐ.യും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ഈ കേസ് അന്വേഷിക്കുന്നത്

4. സംഝോത എക്സ്പ്രസ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസില്‍ അസീമാനന്ദ അടക്കം 4 പ്രതികള്‍ കുറ്റ വിമുക്തര്‍. ഉത്തരവ്, ഹരിയാന പഞ്ച്കുലയിലെ എന്‍.ഐ.എ കോടതിയുടെത്. കോടതി വിധി, ഗൂഢാലോചന ഉള്‍പ്പെടെ ഇവര്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍. കേസിലെ വിധി വരുന്നത് സ്‌ഫോടനം നടന്ന് 12 വര്‍ഷത്തിന് ശേഷം.

5. കേസില്‍ സുപ്രധാന സാക്ഷികളായ 13 പാക് പൗരന്മാരെ കോടതി വിചാരണ നടത്തിയില്ല. 2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപഠിനടുത്ത്, ലാഹോറിനും ഡല്‍ഹിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ പാക് പൗരന്മാര്‍ അടക്കം 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലും ഉണ്ടായ ബോംബ് സ്‌ഫോടനത്തിന് പ്രതികാരമായി സംഝോത എക്സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചു എന്നാണ് എന്‍.ഐ.എ കേസ്.

6. ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട്. വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ ദുര്‍ബലരെ നിര്‍ത്താന്‍ എന്‍.ഡി.എ നീക്കം. പ്രത്യുപകാരമായി തിരുവനന്തപുരത്ത് ബി.ജെ.പിയെ യു.ഡി.എഫ് സഹായിക്കും

7. കെ.മുരളീധരനെ തിരുവനന്തപുരത്ത് നിന്ന് മാറ്റിയത് ഇതിന് തെളിവ്. മത്സരിച്ച അഞ്ച് തവണയും തോറ്റയാളാണ് കെ.മുരളീധരന്‍. മന്ത്രി ആയിരിക്കെ തോറ്റ ഏക വ്യക്തിയെ എല്‍.ഡി.എഫിന് ഭയമില്ല. അവിശുദ്ധ കൂട്ടുക്കെ് ഇടത് തംരംഗം ഉറപ്പായതിന് പിന്നാലെ. യു.ഡി.എഫ് എസ്.ഡി.പി. ഐയുമായും അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കി. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്താന്‍ ലീഗിന് നിര്‍ദ്ദേശം നല്‍കിയത് കോണ്‍ഗ്രസ് എന്നും കോടിയേരിയുടെ വിമര്‍ശനം

8. കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും എന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് അഞ്ചിടത്തും പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കും. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ആവും ബി.ഡി.ജെ.എസ് ജനവിധി തേടുക. തുഷാര്‍ വെള്ളാപ്പള്ളി കൂടി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണിയുടെ നിര്‍ണായക പങ്കാളി എന്ന് മുരളീധര്‍ റാവു. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച നടക്കുക ആണ് എന്നും കൂട്ടിച്ചേര്‍ക്കല്‍

9. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ആവുമെന്ന് പി.കെ. കൃഷ്ണദാസ്. പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല എന്നും പ്രതികരണം. മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്ന് വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി. മത്സരിക്കുമോ എന്ന കാര്യം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുക ആണ് എങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കും എന്നും തുഷാര്‍

10. ഏറെ പിടിവലികള്‍ക്ക് ശേഷം പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ജനവിധി തേടും. പത്തനംതിട്ട സീറ്റിനായി തയ്യാറാക്കിയ മൂന്ന് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്ന ശ്രീധരന്‍ പിള്ളയെ ഒഴിവാക്കിയത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട്. എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ ജനവിധി തേടും എന്നും അഭ്യൂഹം.എ.എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും

11. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മുതലാളിമാരോ കൊലക്കേസ് പ്രതികളോ ഇല്ല. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ജനകീയര്‍. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വമ്പിച്ച വിജയം ഉറപ്പെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

12. വടകരയില്‍ കെ. മുരളീധരന്റേയും വയനാട്ടില്‍ ടി. സിദ്ദിഖിന്റേയും സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് അംഗീകാരം നല്‍കും. അതിനു ശേഷം രണ്ടുസീറ്റിലെയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നടപടിക്രമങ്ങള്‍ വൈകുന്നത് രാഹുല്‍ ഡല്‍ഹിയിയില്‍ ആയതിനാല്‍ എന്നും മുല്ലപ്പള്ളി. വടകരയില്‍ കോ-ലി-ബി സഖ്യം ഉണ്ടെന്ന് സി.പി.എം കള്ളപ്രചരണം നടത്തുന്നു. കോണ്‍ഗ്രസിന്റേത് സംഘ്പരിവാറിനെ നിരോധിച്ച ചരിത്രം എന്നും മുല്ലപ്പള്ളിയുടെ ഓര്‍മ്മപ്പെടുത്തല്‍