bhagyalekshmi

ചേരപ്പള്ളി: അർബുദബാധിതയായ നിർദ്ധന വീട്ടമ്മ ചികിത്സയ്ക്ക് സന്മനസുള്ളവരുടെ സഹായം തേടുന്നു. ആര്യനാട് മീനാങ്കൽ ഒന്നാംപാലം മലയന്തേരി തടത്തരികത്ത് വീട്ടിൽ ആർ. വേണുഗോപാലന്റെ ഭാര്യ ഭാഗ്യലക്ഷ്മി (53) ആണ് ശസ്ത്രക്രിയയ്ക്ക് വഴികാണാതെ ബുദ്ധിമുട്ടുന്നത്. ബ്രസ്റ്റ് കാൻസർ ബാധിച്ച വീട്ടമ്മ ഒരു വർഷത്തോളമായി ആർ.സി.സിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കായി 15 ലക്ഷത്തോളം രൂപ ചെലവ് വരും. ഇപ്പോൾ തന്നെ കടം വാങ്ങി ചികിത്സ നടത്തുന്ന ഇവർക്ക് ഈ ചെലവ് താങ്ങാനാകാത്തതാണ്. കൂലിപ്പണിക്കാരനും രോഗിയുമായ വേണുഗോപാലനും രണ്ട് ആൺമക്കളുമടങ്ങിയതാണ് കുടുംബം. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ മൂത്തമകൻ വിഷ്ണു (18)വിന്റെ ഐ.ടി.ഐ പഠനം മുടങ്ങി. ഇളയ മകൻ രാംരാജ് മീനാങ്കൽ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ്. ഭാഗ്യലക്ഷ്മിയുടെയും വേണുഗോപാലന്റെയും പേരിൽ ആര്യനാട് സിൻഡിക്കേറ്റ് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40392250004188. ഐ.എഫ്.എസ്.സി കോഡ്- SYNB0004039. ഫോൺ: 9072489350