shajuddeen

കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന് ഭാവിച്ച് പ്ളസ് ടു വിദ്യാർത്ഥിയെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കോട്ടയം എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഷാജുദ്ദീൻ അറസ്റ്റിലായി. കഴിഞ്ഞദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന വിദ്യാർത്ഥിയെ പരിചയം ഭാവിച്ച് വീട്ടിൽ ആക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസ് ക്വാർട്ടേഴ്സിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി ഓടിയ വിദ്യാർത്ഥി വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. കാറിന്റെ നമ്പർ ഒാർത്തുവച്ചിരുന്നതിനാൽ അതുൾപ്പെടുത്തി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഷാജുദ്ദീനെ സർവീസിൽ നിന്ന് സസ്പെന്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.