sniper-rifles

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കുന്ന പാകിസ്ഥാൻ സെെന്യത്തെ നേരിടാൻ ഇന്ത്യ പുതിയ ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇനിമുതൽ സ്‌നൈപ്പർ ഗണ്ണുകൾ ഉപയോഗിക്കാനാണ് തീരുമാനം. ഇതിന് വേണ്ടി ഫിന്നിഷ് ആയുധ കമ്പനിയായ ലാപ്‌വാ മാഗ്മം, ഇറ്റാലിയൻ കമ്പനിയായ ബെറേറ്റ എന്നിവയുടെ സ്‌നൈപ്പർ ഗണ്ണുകളാണ് സൈന്യം വാങ്ങിയിരിക്കുന്നത്.

നിയന്ത്രണ രേഖയിലാണ് സെെന്യം സ്‌നൈപ്പർ ഉപയോഗിക്കുക. ശത്രുക്കളെ സസൂഷ്മം നിരീക്ഷിച്ച് വളരെ ദൂരത്ത് നിന്നുപോലും വെയിയുതിർക്കാൻ പറ്റുന്ന ആയുധമാണ് സ്നെെപ്പർ. ഇതേസമയം സ്നെെപ്പർ ഗണ്ണുകൾ ഇന്ത്യ പാകിസ്ഥാൻ സെെന്യത്തിനെതിരെ ഉപയോഗിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇന്ത്യ നടത്തിയ വ്യോമാക്രണത്തന് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സ്‌നൈപ്പർ ഗണ്ണുകൾ സെെന്യം വാങ്ങാൻ തീരുമാനിച്ചത്. നോർത്തേൺ ആർമി കമാൻഡാണ് സ്നെെപ്പർ യുദ്ധകാലാടിസ്ഥാനത്തിൽ വാങ്ങിയിരിക്കുന്നത്.എന്നാൽ ഇവയുടെ പ്രഹരശേഷി എത്രത്തോളം അതിർത്തിയിൽ ഗുണകരമാവുമെന്ന് ഇതുവരെ പരീക്ഷിച്ചിട്ടില്ല.