പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു.മൂന്ന് മിനുട്ടോളമുള്ള ട്രെയിലർ സ്റ്റീഫൻ നെടുമ്പള്ളിയായുള്ള ലാലിന്റെ വരവ് ആരാധകരിൽ ആകാംക്ഷയും ആവേശവും നിറയ്ക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയ്ക്ക് കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
മഞ്ജുവാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, വിജയ രാഘവൻ, നൈല ഉഷ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിലെത്തും.