കാർത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ തുടങ്ങി. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ ഭാഗ്യരാജ് കണ്ണനാണ് സംവിധായകൻ.രഷ്മികാ മന്ദാനയാണ് നായിക.ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബും എസ്. ആർ. പ്രഭുവുമാണ് ചിത്രം നിർമ്മിക്കുന്നത്.കാർത്തിയുടെ പത്തൊമ്പതാമത്തെ ചിത്രമാണിത്. കൈദി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാർത്തി ആ ചിത്രം പൂർത്തിയായതിനുശേഷം ഭാഗ്യരാജ് കണ്ണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും.