എപ്പോഴും ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നടനാണ് വിജയ് സേതുപതി. മക്കൾ സെൽവനും മകനും തമ്മിൽ കാടിനകത്തു നടക്കുന്ന ഒരു സംഘട്ടന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മകനെ ഇടിച്ചു കൈപൂട്ടി കുടുക്കിട്ട ശേഷം മുടിക്കു പിടിച്ചു വലിച്ചു കീഴ്പ്പെടുത്തുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. സംഘട്ടനത്തിന്റെ അവസാനം മകന്റെ നെറ്റിയിൽ സ്നേഹത്തോടെ ഉമ്മയും നൽകുന്നുണ്ട് വിജയ് സേതുപതി . വിജയ് സേതുപതിയും മകൻ സൂര്യയും ഒന്നിച്ചഭിനയിക്കുന്ന സിന്ദുബാദ് എന്ന ചിത്രത്തിന്റെ കാടിനുള്ളിലെ ചിത്രീകരണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് .എസ് .യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.