വാഷിംഗ്ടൺ: ഇന്ത്യയിൽ വീണ്ടും ഭീകരാക്രമണമുണ്ടായാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ പാകിസ്ഥാൻ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതർ ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരെ പാകിസ്ഥാൻൻ നടപടികൾ ശക്തമാക്കണം.
ഇല്ലെങ്കിൽ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻചില ഭീകര ഗ്രുപ്പുകളെ നിയന്ത്രിച്ചതായും അവരുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. മുമ്പും ഇത്തരത്തിൽ സമ്മർദമുണ്ടായപ്പോൾ പാകിസ്ഥാൻ തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തിരുന്നു.
ഇതേ പോലുള്ള നടപടികളല്ല ഇനി ആവശ്യം. തീവ്രവാദ സംഘടനകൾക്കെതിരെ സുസ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുന്നവർക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നും യു.എസ് വ്യക്തമാക്കി.