trump-imran

വാഷിംഗ്ടൺ: ഇന്ത്യയിൽ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ്​ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്​തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ്​ അധികൃതർ ആവശ്യപ്പെട്ടു. ജെയ്​​ഷെ മുഹമ്മദ്​, ലഷ്​കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടികൾ ശക്​തമാക്കണം. ഇല്ലെങ്കിൽ മേഖലയിലെ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും യു.എസ്​ മുന്നറിയിപ്പ്​ നൽകി.

പാകിസ്ഥാൻചില ഭീകര ഗ്രുപ്പുകളെ നിയന്ത്രിച്ചതായും അവരുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. മുമ്പും ഇത്തരത്തിൽ സമ്മർദ്ദമുണ്ടായപ്പോൾ പാകിസ്ഥാൻ ഭീകരവാദികളെ അറസ്​റ്റ്​ ചെയ്യുകയും പിന്നീട്​ അവരെ വിട്ടയക്കുകയും ചെയ്​തിരുന്നു. ഇതേ പോലുള്ള നടപടികളല്ല ഇനി ആവശ്യം. തീവ്രവാദ സംഘടനകൾക്കെതിരെ സുസ്ഥിരവും ശക്​തവുമായ നടപടിയാണ്​ വേണ്ടത്​. തീവ്രവാദത്തിന്​ സുരക്ഷിത താവളമൊരുക്കുന്നവർക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ലെന്നും യു.എസ്​ വ്യക്​തമാക്കി.