kaumudy-news-headlines

1. ജമ്മുകാശ്മീരിലെ സോപോറില്‍ ഉണ്ടായ പാക് വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ അതിര്‍ത്തിയില്‍ ഭീകരരുടെ ഗ്രനൈഡ് ആക്രമണം. സോപോറിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. തുടര്‍ന്ന് കാശ്മീരിലെ സംയുക്ത സൈന്യം ഭീകരര്‍ക്ക് നേരെ ശക്തമായി തിരിച്ചടി. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

2. പ്രദേശത്ത് മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി സൂചന. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ജവാന്മാര്‍ക്കു നേരെ ഇന്ത്യയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണം ആണ് ഇത്. അതേസമയം, ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ, നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈനിക ക്രമീകരണങ്ങള്‍ നടത്തുന്നതായി വിവരം. ആയുധം ഘടിപ്പിച്ച ഡ്രോണുകള്‍ പാകിസ്ഥാന്‍ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചതായി ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, രജൗരി, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ അടക്കം നിരവധി ഇടങ്ങളില്‍ ആയുധം പിടിപ്പിച്ച ആളില്ലാ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നതായും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവയെ ഇന്ത്യ വെടിവച്ചിട്ടിതായും വിവരം

3. കേരളത്തില്‍ സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറുന്നു. ഇങ്ങനെ പറയുന്നതില്‍ ഖേദമുണ്ട് എന്നും ചെന്നിത്തല. പീഡന പരാതിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി വച്ച് ശ്രീമതി ടീച്ചര്‍ മന്ത്രി എ.കെ ബാലനെയും കൂട്ടി ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ചെര്‍പുളശ്ശേരിയില്‍ എത്തിച്ചേരണം എന്ന് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയെ കൂടി നിശബ്ദ ആക്കേണ്ടതുണ്ടെന്നും വിമര്‍ശനം

4. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ആരോപണ വിധേയനായ യുവാവ് സി.പി.എം അനുഭാവി ആണ്. എന്നാല്‍ പരാതിക്കാരിയ്ക്കും യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ല എന്ന നിലപാടില്‍ സി.പി.എം. ഇപ്പോഴത്തെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം. വസ്തുതകള്‍ എത്രയും വേഗം പുറത്തു വരണം എന്ന് എം.ബി രാജേഷ് എം.പി. നിയമപരമായി തന്നെ പൊലീസ് കൈകാര്യം ചെയ്യണം എന്നും പ്രതികരണം

5. അതേസമയം, സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുക ആയിരുന്നു എന്ന് മൊഴി. ഇക്കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ് പീഡന വിവരം പുറത്തായത്

6. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ കോ-ലി-ബി പ്രസ്താവനയെ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും. കോടിയേരിയുടെ പ്രസ്താവന പച്ചക്കള്ളം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖാമുഖം ചര്‍ച്ചയ്ക്ക് കോടിയേരിയെ വെല്ലുവിളിച്ച മുല്ലപ്പള്ളി, ആര്‍.എസ്.എസിന്റെ പരസ്യപിന്തുണയോടെ മത്സരിച്ചത് പിണറായി വിജയന്‍ എന്നും കൂട്ടിച്ചേര്‍ത്തു

7. സി.പി.എം സംസ്ഥാന സെക്രട്ടറി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാജ്യത്തെ പ്രധാനമത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍. സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബി.ജെ.പിക്ക് ആണെന്നും ഉമ്മന്‍ചാണ്ടി. കോടിയേരിയുടെ കോ-ലി-ബി സഖ്യ ആരോപണം സി.പി.എമ്മിന്റെ പരാജയ ഭീതി മൂലം എന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും

8. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അടുത്ത മാസം അഞ്ചിന് ആരംഭിക്കും. വനിതാ ജഡിജി ആവും കേസില്‍ വാദം കേള്‍ക്കുക. ഇന്ന് വാദം കേള്‍ക്കാന്‍ എടുത്ത കേസ് സി.ബി.ഐ കോടതി അടുത്ത മാസത്തേക്ക് മാറ്റുക ആയിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുക ആണെന്ന് ഹൈക്കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു

9. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്. രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് മരണ കാരണം ആയത്.

10. ഈ മാസം 12 നാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിന്‍ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചു എന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ വധശ്രമ കേസില്‍ അജിന്‍ റെജിന്‍ മാത്യു മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ഇത് കൊലപാതക കേസായി മാറും.

11. ബ്രെക്സിറ്റ് തീയതി ജൂണ്‍ 30 വരെ നീട്ടണം എന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. യൂണിയന്‍ വിടുന്നത് ദീര്‍ഘകാലത്തേക്ക് നീട്ടിവയ്ക്കാന്‍ ആവില്ലെന്ന് മേ. ബ്രെക്സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും കലാപത്തിലേക്കും നയിക്കുന്നും എന്ന് പ്രതിപക്ഷം. സമയം നീട്ടുന്ന കാര്യത്തില്‍ നാളെയാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുക്കുക