dileep-with-kavya

നടൻ ദിലീപിന്റെയും കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ ഷർട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനിൽക്കുന്ന ചിത്രമാണിത്.

വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2016 ൽ റിലീസ് ചെയ്‌ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

കാവ്യ ഒരു കുട്ടിയെ എടുത്തുനിൽക്കുന്ന ചിത്രം അടുത്തകാലത്ത് സോഷ്യ ൽമീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. ആകാശവാണി സിനിമയുടെ ലൊക്കേഷനിൽ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയായിരുന്നു തെറ്റായ രീതിയിൽ പ്രചരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്‌ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര്.