mahaguru

കുമ്മമ്പള്ളി രാമൻപിള്ളയാശാൻ പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ശിഷ്യരാകാൻ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളെത്തും. അവരിൽ പലരും വാരണപ്പള്ളി തറവാട്ടിലാണ് താമസിച്ച് പഠിക്കുന്നത്. രണ്ടിടത്താണെങ്കിലും ആ ഭേദം കുട്ടികൾക്ക് തോന്നാറില്ല. അത്ര ഒരുമയും ഐക്യവുമാണ് കുമ്മമ്പള്ളി കളരിയും വാരണപ്പള്ളി തറവാടും തമ്മിൽ. പുതിയൊരു ശിഷ്യന്റെ വരവിനായി കാത്തിരിക്കുകയാണ് കുമ്മമ്പള്ളിയാശാൻ.