ശ്രീനഗർ: ജമ്മുകാശ്‌മീരിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനം. ഒരു ജവാന് വീരമൃത്യു. യശ്പാൽ(24) ആണ് വീരമൃത്യു വരിച്ചത്. കാശ്‌മീരിലെ രജൗരിയിൽ സുന്ദർബനി സെക്ടറിലെ കേരി മേഖലയിലാണ് പുലർച്ചെ പാക് സൈന്യം വെടിനിറുത്തൽ കരാർ ലംഘിച്ചത്. അതേസമയം, ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ പൊലീസ് സംഘത്തിനു നേരെ ഭീകരവാദികൾ ഗ്രനേഡ് ആക്രമണം നടത്തി.
രണ്ടു പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾ ദംഗിവാചാ പൊലീസ് സ്റ്റേഷൻ ഓഫീസറാണ്. ഭീകരവാദികളെ പിടികൂടാൻ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് സൈന്യവും, പൊലീസും, സി.ആർ.പി.എഫും സംയുക്തമായി ഭീകരർക്കെതിരെ തിരിച്ചടിച്ചു.