ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധാരണമായി എന്തെങ്കിലുമുണ്ടെന്ന് ഊഹിക്കാനേ കഴിയില്ല. പക്ഷേ, ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരമുണ്ട്. പുരാതന കാലത്ത് മിംഗ് ക്വിംഗ് രാജവംശങ്ങൾ നിലനിറുത്തി സംരക്ഷിച്ച നഗരം. എന്നാൽ 1959-ൽ ചൈന മുക്കിയ ഇവിടം ഇപ്പോൾ ഡൈവേഴ്സിന്റെ സ്വർഗമാണ്.
ചൈനയുടെ കിഴക്കൻ പ്രവിശ്യയിലാണ് ലയൺ സിറ്റി എന്നറിയപ്പെടുന്ന ഷിചെൻഗ് നഗരമുണ്ടായിരുന്നത്. മുകളിൽ നിന്നും നോക്കിയാൽ വെള്ളം മാത്രമാണ് ഇപ്പോഴവിടെ കാണുക. ഇനി ഈ നഗരമെങ്ങനെ മുങ്ങിയെന്നറിയണ്ടെ? ശരിക്കും അത് മുങ്ങുകയായിരുന്നില്ല.
ചൈന മുക്കുകയായിരുന്നു.തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ് ചൈന നഗരത്തെ വെള്ളത്തിനടിയിലാക്കിയത്. പ്രദേശവാസികളായ മൂന്നു ലക്ഷത്തോളം ആളുകളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശേഷമായിരുന്നു ഇത്. ഷിചെൻഗ് നഗരത്തിന്റെ ചുറ്റുഭാഗവും പർവതങ്ങൾ നിലനിന്നിരുന്നു.
ആ പർവതങ്ങളെ അണക്കെട്ടാക്കി നഗരത്തെ കൂറ്റൻ അണക്കെട്ടാക്കി മാറ്റുകയായിരുന്നു ചൈന ചെയ്തത്. അങ്ങനെ അവിടത്തെ വൈദ്യുതിപ്രശ്നം പരിഹരിക്കുകയും ചെയ്തു.അവിടെയും തീർന്നില്ല ചൈനയുടെ കാഞ്ഞ ബുദ്ധി. വെള്ളത്തിനടിയിലെ നഗരമിപ്പോൾ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണിപ്പോൾ.