ഭൂമിയിലിനി എത്രകാലം മനുഷ്യനുണ്ടാകും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാൽ, അങ്ങനെ ചിന്തിക്കാൻ സമയമായി എന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. ലക്ഷക്കണക്കിനു പേർ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അകാലചരമം പ്രാപിക്കുമെന്നാണ് യു.എന്നിന്റെ പുതിയ റിപ്പോർട്ട്.
ശുദ്ധജലസ്രോതസുകൾ മലിനമാക്കുന്നത് സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഇത് മനുഷ്യന്റെ അകാലമരണത്തിനു കാരണമാകുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇത് അന്തസ്രാവി ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുണ്ടാക്കുകയും കുട്ടികളുടെ നാഡീവികസനത്തെ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ഇതിനൊരു സൂചനയാണ്.
ഇങ്ങനെ തുടർന്നാൽ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലെ വലിയൊരു ശതമാനം ആളുകളും ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടേക്കാം. ഭാവിയിൽ മനുഷ്യൻ നേരിടാൻ പോകുന്ന വലിയൊരു വെല്ലുവിളിയാകുമിത്. പ്രകൃതിവിഭവങ്ങളിൽ മനുഷ്യന്റെ കൈകടത്തൽ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പരിണിതഫലം ഇങ്ങനെയൊക്കെയായിരിക്കും.
70ലധികം രാജ്യങ്ങളിൽ നിന്നുമായി 250 ശാസ്ത്രജ്ഞന്മാർ ചേർന്നാണ് 'സിക്സ്ത് ഗ്ളോബൽ എൻവയോൺമെന്റൽ ഔട്ട് ലുക്ക് " എന്ന റിപ്പോർട്ട് തയാറാക്കിയത്. സാങ്കേതികവിദ്യ, സാമ്പത്തികം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ലോകം പുരോഗതി നേടും.
സുസ്ഥിരമായ വികസനപാതയിലേക്ക് ഇവയെ കൊണ്ടെത്തിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.