rahul-gandhi

ഒരു രാഷ്ട്രീയക്കാരനാകണമെങ്കിൽ ആർക്കും മനസിലാകാത്ത കുറേ സിദ്ധാന്തങ്ങളും ആശയങ്ങളും പ്രസംഗിച്ച് നടക്കണമെന്ന സമ്പ്രദായമൊക്കെ ഇപ്പോൾ പഴങ്കഥയാണ്. യുവതലമുറ ചിന്തിക്കുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയുകയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാർ. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇതിന് ഉത്തമ ഉദാഹരണമാണ്. അടുത്തിടെ ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ രാഹുൽ നടത്തിയ സംവാദം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മണിപ്പൂർ ഇംഫാലിലെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ വച്ച് വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും നടത്തിയ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ചടങ്ങിൽ കുട്ടികളുമായുള്ള സംവാദത്തിന് ശേഷമുള്ള റാപ്പിഡ് ഫയർ റൗണ്ടിൽ രാഹുൽ പറഞ്ഞ മറുപടികളാണ് ഇപ്പോൾ വൈറൽ.

റയൽ മാഡ്രിഡ് ആരാധകനാണോ ബാഴ്സിലോണ ആരാധകനാണോ എന്നായിരുന്നു റാപ്പിഡ് ഫയർ റൗണ്ടിലെ ആദ്യ ചോദ്യം. ഒട്ടും താമസിക്കാതെ രാഹുലിന്റെ മറുപടി എത്തി.ഞാൻ ഒരു യുവന്റസ് ആരാധകനാണ്. പിന്നെ റയലോ ബാഴ്സയോ എന്ന് എടുത്ത് ചോദിച്ചാൽ തീർച്ചയായും റയലിന്റെ ആരാധകനാണ്. അൽപം കൂടെ കൃത്യമായി പറഞ്ഞാൽ റൊണാൾഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയൽ ആരാധകനായിരുന്നുവെന്നും രാഹുൽ പറഞ്ഞുനിർത്തിയപ്പോൾ സദസിൽ നിന്ന് കരഘോഷം മുഴങ്ങി. ഏറ്റവും ഒടുവിൽ വായിച്ച പുസ്‌തകം ഏതാണെന്ന ചോദ്യത്തിന് അയാം ദാറ്റ് എന്നായിരുന്നു രാഹുലിന്റെ ഉത്തരം. താൻ ഒരു നായ സ്‌നേഹിയാണെന്നും രാഹുൽ ഉത്തരമായി പറഞ്ഞു.

Between Barca and Real Madrid, I am a Real Madrid fan: @RahulGandhi https://t.co/yGwd68qLol pic.twitter.com/aOuNKj8zFU

— Newsd (@GetNewsd) March 20, 2019