1. ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കുറഞ്ഞ മൂല്യം?
പൂജ്യം
2. പ്രവേഗം കുറഞ്ഞുവരുമ്പോൾ ഉണ്ടാവുന്ന പ്രവേഗമാറ്റ നിരക്ക്?
മന്ദീകരണം
3. ജഗജീവൻ റാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സമതാസ്ഥൽ
4. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി?
ശ്രീചിത്തിര തിരുനാൾ
5 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന ലേഖനം എഴുതിയത് ആര്?
ജി. പരമേശ്വരൻപിള്ള
6. ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത്?
1896 സെപ്തംബർ 3ന്
7. 'ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ആര്?
ചട്ടമ്പിസ്വാമികൾ
8. തിരുവിതാംകൂർ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് സ്കീം ആരംഭിച്ച ദിവാൻ?
1897ൽ ശങ്കരസുബ്ബയ്യർ
9. കൊച്ചിയിൽ അടിമ വ്യാപാരം നിറുത്തലാക്കിയ ദിവാൻ?
ശങ്കുണ്ണി മേനോൻ
10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
പി. രാജഗോപാലാചാരി
11. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
1920
12. മലബാറിൽ മുസ്ലിംലീഗ് സ്ഥാപിതമായതെന്ന് ?
1937ൽ
12. വാല സമുദായ പരിഷ്കാരിണി സഭ രൂപീകരിച്ചത്?
1910ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ
14. തിരുവിതാംകൂർ മുസ്ളിം മഹാസഭയുടെ സ്ഥാപകൻ?
വക്കം അബ്ദുൾഖാദർ മൗലവി
15. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 1935ൽ തുടക്കം കുറിച്ചത് ആര്?
ശ്രീചിത്തിര തിരുനാൾ
16. തിരുവനന്തപുരത്തെ ചാല പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം തീവച്ച 'ചാല ലഹള' നടന്നത് എന്ന്?
1908ൽ
17. കൊച്ചി രാജ്യം ഭരിച്ച ഏക രാജ്ഞി
ഗംഗാധരലക്ഷ്മി
18. അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഐതിഹാസിക സമരം?
വൈക്കം സത്യാഗ്രഹം - 1924ൽ
19. കെ.പി.സി.സിയുടെ ആദ്യ സെക്രട്ടറി ?
കെ. മാധവൻനായർ