5 മുതൽ 7 ദിവസം വരെ ഇത്തരം കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ കുമിളയും പൊട്ടി പൊരിക്ക വയ്ക്കാൻ രണ്ടുമൂന്നു ദിവസം എടുക്കും. അതുവരെ സ്പർശം, ഉമിനീർ, തുമ്മൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ,പാത്രങ്ങൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്കു പകരാം. ജലദോഷം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിലും പൊരിക്കകൾ പൂർണമായും പൊഴിയുന്ന അവസാന ദിവസങ്ങളിലും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
പനി മാറിയാൽ പച്ചവെള്ളത്തിലോ, ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ,വേപ്പില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലോ ദിവസേന കുളിക്കാം. വേപ്പില ഏതുവിധേനയും ഉപയോഗിക്കണം. സോപ്പ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾ കഴുകാനും വീര്യം കുറഞ്ഞ സോപ്പ് മതി. കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നല്ലത്. കണ്ണിനുളിൽ കുരു, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയവ ഇല്ലെങ്കിൽ നിസാരമായ വിധത്തിലുള്ള ചികിത്സ മാത്രമേ ആവശ്യമുള്ളൂ. പകരാതിരിക്കുവാൻ ചിക്കൻപോക്സ് ആണെന്ന് സംശയം തോന്നിയാലുടൻ മറ്റുള്ളവരിൽ നിന്ന് അകന്നിരിക്കുകയാണ് വേണ്ടത്.
പൊതുവാഹനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓഫീസ്, സ്കൂൾ, സിനിമാതിയേറ്റർ തുടങ്ങി ആൾക്കാർ കൂടുന്ന ഇടങ്ങളിലേക്ക് പോകരുത്. ബുദ്ധിമുട്ടുണ്ടാകാത്ത വിധം മുറിക്കുള്ളിൽ പുകയ്ക്കണം. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത ഇല്ല. അങ്ങനെയുള്ളവർ രോഗിക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം.അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.