നവാഗതനായ എ.ആർ. അമൽകണ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീർമാതളം പൂത്തകാലം". 'ഒരു ഭയങ്കര കാമുകി " എന്ന ടാഗ്ലൈനിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഒബ്സ്ക്യുറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമ്മിക്കുന്നു.
പ്രീതിജിനോ, ഡോണ, അരുൺചന്ദ്രൻ, അരിജ്, വിഷ്ണുനാഥ്, ജെ.ആർ. വർമ്മ, കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അർജുൻ, അക്ഷയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
തിരക്കഥ, സംഭാഷണം: അനസ് നസീർഖാൻ. ഛായാഗ്രഹണം: വിപിൻരാജ്, ഗാനരചന : എസ്. ചന്ദ്ര, അനഘ അനുപമ, നഹും എബ്രഹാം. സംഗീതം: നഹും എബ്രഹാം, ഷെറോൺ ഗോമസ്, സംഗീത് വിജയൻ. കല: ഫിറോസ് നെടിയത്ത്. എഡിറ്റിംഗ് : കൃഷ്ണനുണ്ണി കെ.വി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചി പൂജപ്പുര, പി.ആർ.ഒ : അജയ് തുണ്ടത്തിൽ.