shafi-parambil-facebook-p

തിരുവനന്തപുരം: ചെർപ്പുളശേരിയിൽ സി.പി.എം പാർട്ടി ഓഫീസിൽ വച്ച് പീഡനത്തിന് ഇരയായെന്ന പെൺകുട്ടിയുടെ പരാതിയിൽ മന്ത്രി എം.എം.മണിക്കെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തി. അപാര ദീർഘവീഷണം മഹാനാണിദ്ദേഹം എന്ന മൂന്ന് വാക്ക് ക്യാപ്ഷനൊപ്പം മന്ത്രി മണി തലയിൽ കൈയ്യും വച്ചിരിക്കുന്ന ചിത്രമാണ് ഷാഫി ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്.

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ മണി നടത്തിയ പരാമർശം ഏറെ വൈറലായിരുന്നു. 'അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ് പൂട്ടി പോകമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം , കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്‌' എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ഈ പോസ്‌റ്രിനെ മുൻനിറുത്തിയായിരുന്നു ഷാഫിയുടെ മറുപടി. പോസ്റ്റിന് താഴെ വന്ന കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എം.എം.മണി പറഞ്ഞത് കേട്ട് പാർട്ടി ഓഫീസിൽ എത്തിയ ആദ്യത്തെയാൾ ലൈറ്റ് ഓഫാക്കി, പിന്നെ ധിം തരികിട ധോം എന്നായിരുന്നു ഒരു വിദ്വാന്റെ കമന്റ്.