പത്തനംതിട്ട: ശബരിമലയ്‌ക്കടുത്ത് നിലയ്‌ക്കലിലെ വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മധ്യവസ്‌കന്റേതെന്ന് തോന്നിപ്പിക്കുന്നതാണ് മൃതദേഹം. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.