തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയ വഴിയുള്ള ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരിക്കുകയാണ്. സി.പി.എം ഓഫീസിൽ വച്ച് പീഡനത്തിന് ഇരയായി എന്ന പെൺകുട്ടിയുടെ ആരോപണം കൂടി പുറത്തുവന്നതോടെ പ്രചാരണ രംഗം കൂടുതൽ ഉഷാറായി. അടുത്തിടെ മന്ത്രി എം.എം.മണി നടത്തിയ ലൈറ്റ് ഓഫാക്കണമെന്ന പരാമർശം ഉപയോഗിച്ചാണ് മിക്കവരും സി.പി.എമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ കോൺഗ്രസ് എം.എൽ.എയും എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഹൈബി ഈഡനെതിരെ മാവേലിക്കര എം.എൽ.എ രാജേഷ് നടത്തിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
പോസ്‌റ്റ് ഇങ്ങനെ
VT ബലറാമിന്റെ ഉറ്റസുഹൃത്താണ് ഹൈബി ഈഡൻ
എറണാകുളത്തെ സ്ഥാനാർത്ഥിയാണ്
നിലവിൽ MLA യാണ്.
ഏതു കേസിലാണ് പ്രതി എന്നു പറയുമോ?
A. കൊലപാതകം
B. ബലാത്സംഗം C. അടിപിടി