news

1. ഓച്ചിറയില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ക്ക് എതിരെ പോക്‌സോ കുറ്റം. മുഹമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്ദു എന്നിവര്‍ക്ക് എതിരെ ആണ് കുറ്റം ചുമത്തിയത്. ഇതില്‍ മുഹമ്മദ് റോഷന്‍ ഒഴികെ മൂന്നുപേരും അറസ്റ്റില്‍ ആണ്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ബംഗളൂരു പൊലീസിന്റെ സഹായം തേടി

2. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കി 13കാരിയായ മകളെ തട്ടിക്കൊണ്ട് പോയത്. നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്, കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍. പ്രതിയെ എത്രയും വേഗം പിടികൂടാന്‍ ആവും എന്നും പൊലീസ്

3. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഡി.ജി.പി ജേക്കബ് തോമസും. തിരഞ്ഞെടുപ്പില്‍ ഡി.ജി.പി ജേക്കബ് തോമസ് മത്സരിക്കും എന്ന് സൂചന. സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വിന്റി- 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഐ.പി.എസ് സ്ഥാനം രാജിവയ്ക്കും. ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നതായും ജേക്കബ് തോമസിന്റെ സ്ഥിരീകരണം. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം

4. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വിന്റി- 20. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വെല്ലുവിളി ഉയര്‍ത്താന്‍ ജേക്കബ് തോമസിന് കഴിയുമെന്ന് വിലയിരുത്തല്‍. സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി പല ഘട്ടങ്ങിലായി ദീര്‍ഘിപ്പിക്കുക ആയിരുന്നു

5. കേരളത്തില്‍ സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറുന്നു. ഇങ്ങനെ പറയുന്നതില്‍ ഖേദമുണ്ട് എന്നും ചെന്നിത്തല. പീഡന പരാതിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തി വച്ച് ശ്രീമതി ടീച്ചര്‍ മന്ത്രി എ.കെ ബാലനെയും കൂട്ടി ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ചെര്‍പുളശ്ശേരിയില്‍ എത്തിച്ചേരണം എന്ന് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയെ കൂടി നിശബ്ദ ആക്കേണ്ടതുണ്ടെന്നും വിമര്‍ശനം

6. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ആരോപണ വിധേയനായ യുവാവ് സി.പി.എം അനുഭാവി ആണ്. എന്നാല്‍ പരാതിക്കാരിയ്ക്കും യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ല എന്ന നിലപാടില്‍ സി.പി.എം. ഇപ്പോഴത്തെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം. വസ്തുതകള്‍ എത്രയും വേഗം പുറത്തു വരണം എന്ന് എം.ബി രാജേഷ് എം.പി. നിയമപരമായി തന്നെ പൊലീസ് കൈകാര്യം ചെയ്യണം എന്നും പ്രതികരണം

7. അതേസമയം, സി.പി.എം ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുക ആയിരുന്നു എന്ന് മൊഴി. ഇക്കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ് പീഡന വിവരം പുറത്തായത്. അതിനിടെ, സംഭവത്തില്‍ പരാതിക്കാരിയായ യുവതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ആണ് നടപടി

8. ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബേനി സെക്ടറില്‍ ഉണ്ടായ വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. യശ്പാല്‍ എന്ന ജവാനാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് പാകിസ്ഥാന്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘി്ചത്. ഈ ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 110 തവണ

9. ബാരാമുള്ള ജില്ലയിലെ സോപോറില്‍ പൊലീസ് സംഘത്തിനു നേരെ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. അതേസമയം, ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ, നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈനിക ക്രമീകരണങ്ങള്‍ നടത്തുന്നതായി വിവരം. ആയുധം ഘടിപ്പിച്ച ഡ്രോണുകള്‍ പാകിസ്ഥാന്‍ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചതായി ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, രജൗരി, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ അടക്കം നിരവധി ഇടങ്ങളില്‍ ആയുധം പിടിപ്പിച്ച ആളില്ലാ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നതായും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവയെ ഇന്ത്യ വെടിവച്ചിട്ടിതായും വിവരം