kerala-university
kerala university

പരീക്ഷ മാറ്റി

സർവ​ക​ലാ​ശാല യുവ​ജ​നോ​ത്സവം നട​ക്കു​ന്ന​തി​നാൽ 25 മുതൽ 29 വരെ നട​ത്താ​നി​രുന്ന എല്ലാ പരീ​ക്ഷകളും മാറ്റി​വ​ച്ചു.


പരീ​ക്ഷാ​തീ​യതി

നാലാം സെമ​സ്റ്റർ എം.​എ.​എ​സ്.​എൽ.പി (സി.​ബി.​സി.​എ​സ്.​എ​സ്)
ഡിഗ്രി പരീ​ക്ഷ​യുടെ 'ഫ്‌ളുവൻസി ഡിസോർഡേഴ്‌സ്' വിഷ​യ​ത്തിന്റെ പുനഃ​പ​രീക്ഷ 23 ന് നട​ത്തും.


പരീക്ഷാഫീസ്
ഏപ്രിൽ 29 ആരം​ഭി​ക്കുന്ന മൂന്നാം വർഷ ബി.​ബി.​എ (ആ​ന്വൽ സ്‌കീം -പ്രൈ​വറ്റ് രജി​സ്‌ട്രേ​ഷൻ) ഡിഗ്രി പരീ​ക്ഷക്ക് പിഴ​കൂ​ടാതെ 30 വരെയും 50 രൂപ പിഴ​യോടെ 3 വരെയും 125 രൂപ പിഴ​യോ​ടു​കൂടി ഏപ്രിൽ 5 വരെയും ഫീസ​ടച്ച് രജി​സ്റ്റർ ചെയ്യാം. ഓരോ പേപ്പ​റിനും 125 രൂപ വീതവും, 100 രൂപ മാർക്ക് ലിസ്റ്റി​നും, 200 രൂപ മൂല്യ​നിർണയ ക്യാമ്പ് ഫീസും അട​യ്ക്ക​ണം. തിരു​വ​ന്ത​പു​രം,​ കൊല്ലം, ആല​പ്പുഴ ജില്ല​ക​ളിൽ ഓരോ പരീക്ഷാ കേന്ദ്രം മാത്രമേ ഉണ്ടാ​വു​ക​യു​ള​ളു.


പരീ​ക്ഷാ​ഫലം

പി എ​ച്ച്.ഡി കോഴ്‌സ് വർക്ക് (ഡി​സം​ബർ 2018 സെഷൻ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനഃപ​രി​ശോ​ധ​നയ്ക്ക് 30 വരെ അപേ​ക്ഷി​ക്കാം. അപേ​ക്ഷ​കൾ, ഓരോ പേപ്പ​റിനും 500 രൂപ ഫീസ​ടച്ച് സി.​എ​സ്.​എസ് ഓഫീ​സിൽ എത്തി​ക്കണം.


എം.​ഫിൽ മല​യാളം 2017 - 2018 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

സമ്പർക്ക ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം ഒന്നാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് ലാബ്, രണ്ടാം സെമ​സ്റ്റർ എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ കോഴ്‌സു​ക​ളുടെ സമ്പർക്ക ക്ലാസു​കൾ 23 ന് എസ്.​ഡി.​ഇ​യിലും രണ്ടാം സെമ​സ്റ്റർ എം.എ പൊളി​റ്റി​ക്കൽ സയൻസ്, എം.എ ഹിന്ദി കോഴ്‌സു​ക​ളുടെ സമ്പർക്ക ക്ലാസ് കാര്യ​വ​ട്ടത്തും ഒന്നാം സെമ​സ്റ്റർ ബി.​എൽ.​ഐ.​എ​സ്.​സി, രണ്ടാം സെമ​സ്റ്റർ ബി.​ബി.എ കോഴ്‌സു​ക​ളുടെ സമ്പർക്ക ക്ലാസ് 24 ന് എസ്.​ഡി.​ഇ​യിൽ വച്ചും നട​ത്തും.

തീയതി നീട്ടി

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം നട​ത്തുന്ന സർട്ടി​ഫി​ക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംങ്ഷ​ണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് അപേ​ക്ഷി​ക്കാ​നു​ളള തീയതി 25 വരെ നീട്ടി​. മാർച്ച് 9 ന് ആരം​ഭി​ച്ച സർട്ടി​ഫി​ക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേ​ഷൻ സയൻസ് കോഴ്‌സിന് ഏതാനും സീറ്റൊഴി​വു​ണ്ട്. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 0471 2302523