mg-uni
mg uni

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി (മോഡൽ I, II, III- സി.ബി.സി.എസ്.എസ് റഗുലർ/റീഅപ്പിയറൻസ്/സപ്ലിമെന്ററി) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 1 മുതൽ 5 വരെ അതത് കോളേജുകളിൽ നടക്കും. പരീക്ഷയോടനുബന്ധിച്ച് എക്‌സാമിനർ സമിതി യോഗം 27ന് രാവിലെ 11ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട് മൂല്യനിർണയം/വൈവാവോസി പരീക്ഷകൾ 26 മുതൽ 28 വരെ അതത് കോളേജുകളിൽ നടക്കും.

വൈവാവോസി

ആറാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്‌സ് മോഡൽ I മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

പരീക്ഷ ഫലം

നാലാം സെമസ്റ്റർ എം.എ.ജെ.എം.സി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ബയോഇൻഫോർമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 3വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം 4 പി.എം.9 പി.എം. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 4വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 4വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസിൽ നടന്ന പി എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.ഫിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ് പരീക്ഷയുടെ പരിഷ്‌കരിച്ച ഫലവും 2018 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലവും പുനഃപ്രസിദ്ധീകരിച്ചു.

എം.എ സോഷ്യോളജി

നാലാം സെമസ്റ്റർ എം.എ സോഷ്യോളജി പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. കോതമംഗലം മാർ അത്താനേഷ്യസ് കോളേജിലെ അഖില ജോൺസൺ, കോട്ടയം സി.എം.എസ്. കോളേജിലെ അഞ്ജലി സാബു, റൊവേന ജൊലീനെ കാബ്രൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.