കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണശീലം, ജീവിതശൈലി എന്നിവയിലൂടെ വൃക്കരോഗത്തെ പ്രതിരോധിക്കാം. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണം. രക്തസമ്മർദ്ദത്തെയും പ്രമേഹത്തെയും തടഞ്ഞും അമിതവണ്ണം നിയന്ത്രിച്ചുമാണ് വ്യായാമം വൃക്കയെ സംരക്ഷിക്കുന്നത്. പഴങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ വൃക്കയുടെ ആരോഗ്യം നിലനിറുത്തും. ഇറച്ചി, മുട്ട, മൈദ, എന്നിവയും ഉപ്പിന്റെ അമിത ഉപയോഗവും കർശനമായി നിയന്ത്രിക്കുക.
പുകവലി വൃക്കയിലേക്കുള്ള രക്തയോട്ടം കുറച്ച് വൃക്കയെ അപകടപ്പെടുത്തും. വേദന സംഹാരികളുടെ അമിത ഉപയോഗം വൃക്കയ്ക്ക് ഹാനികരമാണ്. ദിവസം രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിയ്ക്കണം. വൃക്ക പരിശോധന കൃത്യമായി നടത്തണം. പാരമ്പര്യമായി രോഗമുള്ളവർ, പ്രമേഹരോഗികൾ, അമിതവണ്ണം, രക്തസമ്മർദ്ദം എന്നിവയുള്ളവർ 40 വയസിന് ശേഷം നിർബന്ധമായും പരിശോധന നടത്തണം.