വെള്ളത്തിനായ് വെള്ളത്തിൽ... ഇന്ന് ലോക ജലദിനം. ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡിലെ വാട്ടർ അതോരിറ്റി പൈപ്പിൽൽ നിന്ന് വള്ളത്തിലെത്തി ശുദ്ധജലം ശേഖരിക്കുന്ന കുമരകം മഞ്ചാടിക്കരിക്കാർ നാൽപ്പത്തിയെട്ടോളം കുടുംബക്കാരാണ് വേനൽക്കാലമെന്നപോൽ മഴക്കാലത്തും വർഷങ്ങളായി ഇവിടെ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണെങ്കിലും നാവ് നനക്കണേൽ ഇക്കരെയെത്തിയെ രക്ഷയുള്ളൂ.