1. ലോക്സഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. പ്രഖ്യാപനം, കേന്ദ്രമന്ത്രി ജെ.പി നന്ദ ഉടന്‍ വാര്‍ത്താ സമ്മേളനം നടത്തും. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ പട്ടിക ഒന്നിച്ച് പുറത്തിറക്കാന്‍ ആണ് ബി.ജെപി ശ്രമം. പത്തനംതിട്ടയുടെ കാര്യത്തിലെ തര്‍ക്കം അടക്കമുള്ളവ പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അമിത്ഷാക്ക് വിടുകയും ചെയ്തിരുന്നു.
2. ഏറെ പിടിവലികള്‍ക്ക് ശേഷം പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.എസ് നിലപാടാണ് സുരേന്ദ്രനെ തുണച്ചത്. ആദ്യഘട്ട ചര്‍ച്ചയില്‍ മേല്‍ക്കൈ നേടിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളളയോട് പ്രചാരണ ചുമതല ഏറ്റടുക്കാന്‍ നിര്‍ദ്ദേശിച്ചതായ് വിവരം. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനം, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍, ചാലക്കുടി എ.എന്‍ രാധാകൃഷ്ണന്‍,വടകര വി.കെ സജീവന്‍ എന്നിങ്ങനെയാണ് ബി.ജെ.പി ഒടുവില്‍ ധാരണയാക്കിയ പട്ടിക.
3. തൃശൂര്‍. മാവേലിക്കര, ആലത്തൂര്‍,ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ് മത്സരിക്കും. അതേസമയം, ഇടത്- വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളില്‍ ഏറെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ചയില്‍ ഏറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തിരുവനന്തപുരം ഒഴികെ 19 സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് ധാരണ ആയത് ഇന്നലെ.
4. സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ തീരുമാനം പിന്നീട്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പ്രതികരണം, ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം. സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം എന്നും യോഗത്തില്‍ വിലയിരുത്തല്‍
5. 27ന് വീണ്ടും യോഗം ചേരും. യാത്രക്കാരുടെ എണ്ണം, കരാര്‍ വ്യവസ്ഥകള്‍, എയര്‍പോര്‍ട്ട് അതോറിറ്റിയും ആയുള്ള ധാരണ എന്നിവയില്‍ ഇനിയും ചര്‍ച്ച നടത്തും. തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായതിന് പിന്നാലെ ആണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്ടര്‍ എന്ന ആവശ്യം വീണ്ടും സജീവമാകുന്നത്
6. ഓച്ചിറയില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ക്ക് എതിരെ പോക്‌സോ കുറ്റം. മുഹമ്മദ് റോഷന്‍, പ്യാരി, ബിപിന്‍, അനന്ദു എന്നിവര്‍ക്ക് എതിരെ ആണ് കുറ്റം ചുമത്തിയത്. ഇതില്‍ മുഹമ്മദ് റോഷന്‍ ഒഴികെ മൂന്നുപേരും അറസ്റ്റില്‍ ആണ്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ബംഗളൂരു പൊലീസിന്റെ സഹായം തേടി
7. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കി 13കാരിയായ മകളെ തട്ടിക്കൊണ്ട് പോയത്. നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്, കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍. പ്രതിയെ എത്രയും വേഗം പിടികൂടാന്‍ ആവും എന്നും പൊലീസ്
8. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഡി.ജി.പി ജേക്കബ് തോമസും. തിരഞ്ഞെടുപ്പില്‍ ഡി.ജി.പി ജേക്കബ് തോമസ് മത്സരിക്കും എന്ന് സൂചന. സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വിന്റി- 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഐ.പി.എസ് സ്ഥാനം രാജിവയ്ക്കും. ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നതായും ജേക്കബ് തോമസിന്റെ സ്ഥിരീകരണം. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം
9. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വിന്റി- 20. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വെല്ലുവിളി ഉയര്‍ത്താന്‍ ജേക്കബ് തോമസിന് കഴിയുമെന്ന് വിലയിരുത്തല്‍. സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി പല ഘട്ടങ്ങിലായി ദീര്‍ഘിപ്പിക്കുക ആയിരുന്നു
10. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോലിബി സഖ്യം ആണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും. കേരളത്തില്‍ സി.പി.എം ബി.ജെ.പി കൂട്ടുകെട്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും. കോലിബി സഖ്യത്തെ ഇത്തവണയും തോല്‍പ്പിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
11. കോടിയേരിയുടെ പ്രസ്താവന പച്ചക്കള്ളം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖാമുഖം ചര്‍ച്ചയ്ക്ക് കോടിയേരിയെ വെല്ലുവിളിച്ച മുല്ലപ്പള്ളി, ആര്‍.എസ്.എസിന്റെ പരസ്യപിന്തുണയോടെ മത്സരിച്ചത് പിണറായി വിജയന്‍ എന്നും കൂട്ടിച്ചേര്‍ത്തു. വടകരയില്‍ താന്‍ സ്ഥാനാര്‍ത്ഥി ആയതിന് പിന്നാലെ സി.പി.എം ഉയര്‍ത്തിയ ആരോപണത്തെ തള്ളി കെ. മുരളീധരന്‍. കോലിബി ആരോപണം തുരുമ്പെടുത്തത് എന്ന്ും കൂട്ടിച്ചേര്‍ക്കല്‍. കോടിയേരിയുടെ കോ-ലി-ബി സഖ്യ ആരോപണം സി.പി.എമ്മിന്റെ പരാജയ ഭീതി മൂലം എന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും.
12. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അടങ്ങിയിരിക്കില്ല എന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. രാജ്യത്തെ ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. അത് ലോകരാജ്യങ്ങളെ പാകിസ്ഥാന്‍ ബോധ്യപ്പെടുത്തണം എന്നും അമേരിക്ക. പേരിന് ഒരു നടപടിയില്‍ കാര്യം അവസാനിക്കില്ല എന്നും മുന്നറിയിപ്പ്.