farmer

ബാങ്ക് ഒഫ് ഇന്ത്യ കൽപ്പറ്റ ബ്രാഞ്ചിൽ നിന്ന് വായ്പയെടുത്ത് 15 ലക്ഷത്തോളം രൂപ കുടിശ്ശികയായ കേസിൽ കോടതി നിയോഗിച്ച കമ്മിഷനും ബാങ്കധികൃതരും ചേർന്നാണ് ജപ്‌തി നടത്തിയത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ അധികൃതർ എത്തുമ്പോൾ പ്രമോദ് സ്ഥലത്തില്ലായിരുന്നു. ബാങ്കധികൃതർ ഫോണിൽ വിളിച്ചാണ് ജപ്തി ചെയ്യുന്ന വിവരം അറിയിച്ചത്. തുടർന്ന് ഹരിത സേന പ്രവർത്തകരെത്തി പൂട്ട് പൊളിക്കുകയും പ്രമോദിനോ‌ട് ഇവിടെ തന്നെ താമസിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ബാങ്കിൽ പണയപ്പെടുത്തിയ 60 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഇൗ വീട്ടിൽ 2016ലാണ് പ്രമോദും കുടുംബവും താമസം തുടങ്ങിയത്. 2014 ലാണ് പ്രമോദ് ബിസിനസിനായി 14,60,000 രൂപ കാർഷികേതര വായ്പയെടുത്തത്. 32000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. പലതവണകളായി അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും 2016ൽ തന്നെ വായ്പ കുടിശ്ശികയായി. പിന്നീട് കേസ് ഒത്തുതീർപ്പാക്കുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും തുക ഒന്നിച്ച് അടക്കണമെന്ന ബാങ്കിന്റെ നിലപാട് മൂലം നടന്നില്ല. ഇതിനിടെ ബാങ്ക് കോടതിയിൽ നൽകിയ കേസിൽ പ്രമോദ് ഹൈക്കോടതിയിൽ അപ്പീൽ പോയി.പ്രമോദിനോട് കോടതി പതിമ്മൂന്ന് തവണകളായി അടച്ച് തീർക്കാൻ നിർദ്ദേശിച്ചു. എന്നാൽ സാമ്പത്തിക ബാദ്ധ്യത കാരണം തിരിച്ചടവ് മുടങ്ങി.ഇതിനിടെ ബാങ്ക് ജില്ലാ കോടതിയിൽ കേസ് കൊടുത്തു. ഇതിന് ശേഷവും ഒത്തു തീർപ്പ് ശ്രമങ്ങൾ നടത്തിയെന്നും പണം തിരിച്ചു പിടിക്കാൻ ജപ്തിയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതർ പറഞ്ഞു. സർഫാസി നിയമപ്രകാരം വയനാട്ടിൽ നിയമ നടപടി തുടരുന്നത് നൂറ് കണക്കിന് കർഷകരെയാണ് ദുരിതത്തിലാക്കിയിട്ടുള്ളത്.സവിതയാണ് ഭാര്യ.പന്ത്രണ്ട് വയസുള്ള അഭിനവ് ഏകമകനാണ്.

' സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനം നിലനിൽക്കുകയും ചെയ്യുമ്പോഴാണ് ബാങ്കുകാർ ക്രൂരത കാണിച്ചത്. അതും വീട്ടിൽ ആളില്ലാത്ത സമയത്ത്. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് ജപ്തി ചെയ്യാൻ മാത്രം എന്ത് സാഹചര്യമാണ് ഇവിടെ ഉണ്ടായത്. ബാങ്കുകാർ വീട്ടിൽ അതിക്രമിച്ച് കയറിയത് വഴി കുറെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണം ഉൾപ്പെടെ വിലപിടിപ്പുളള പലതും വീട്ടിൽ ഉണ്ടായിരുന്നു '

-പ്രമോദ്.