ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയിൽ മത്സരിക്കും. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്ന് ജനവിധി തേടും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്ന് മത്സരിക്കും കേരളത്തിലേതുൾപ്പെടെ. ബി.ജെ.പിയുടെ 182 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ജെ.പി നദ്ദയാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് ലക്‌നൗവിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി അമേത്തിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. ഹേമമാലിനി മധുരയിൽ നിന്ന് മത്സരിക്കും. മുതിർന്ന നേതാവ് എൽ.കെ.അദ്വാനിക്ക് സീറ്റ് പ്രഖ്യാപിച്ചിട്ടില്ല.