photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയ കുമ്മനം അരമണിക്കൂറോളം ചിലവഴിച്ചു. ഇതിനിടെ ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും പി.എസ്.സി മുൻ ചെയർമാനുമായ ഡോ.കെ.എസ്.രാധാകൃഷ്ണനും വെള്ളാപ്പള്ളിയെ കാണാനെത്തി. ഇരുവർക്കും വെള്ളാപ്പള്ളി ആയുഷ്മാൻഭവ നേർന്നു.ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും ഇന്നലെ രാവിലെ വെള്ളാപ്പള്ളിയെ സന്ദർശിച്ചിരുന്നു.