actor-siddarth

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമായ പി.എം. നരേന്ദ്രമോദിയുടെ ട്രെയിലറിനെ ട്രോളി നടൻ സിദ്ധാർത്ഥ്. ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുരത്തി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയിലറിൽ കാണിക്കുന്നില്ല. സിക്കുലർ, ലിബ്ടാർഡ്, കമ്മി, നക്‌സലുകളുടെ അതുപോലെതന്നെ നെഹ്‌റുവിന്റെ വിലകുറഞ്ഞ കളിയാണെന്ന് തോന്നുന്നു. സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പിഴവുകൾക്ക് മുൻ പ്രധാനമന്ത്രി നെഹ്റുവിനെ കുറ്റപ്പെടുത്തുന്നതിനെയും സിദ്ധാർത്ഥ് പരിഹസിച്ചു. സംഘപരിവാർ പ്രവർത്തകർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല എന്ന വസ്തുതയും താരം ട്രോളുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രിയേയും ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാക്കെതിയും സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. പുൽവാമ ഭീകരാക്രമണവും ജവാൻമാരുടെ വീരമ‌ൃത്യു ചില രാഷ്ട്രീയക്കാർ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ചിത്രം ജനുവരിയിലാണ് ഗുജറാത്തിൽ ചിത്രീകരണം ആരംഭിച്ചത്. അഹമ്മദാബാദിലും കച്ചിലും ഉത്തരാഖണ്ഡിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം ഏപ്രിൽ 12ന് തിയേറ്ററുകളിലെത്തും

#PMNarendraModiTrailer does not show how #Modiji won India's Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi

— Siddharth (@Actor_Siddharth) March 21, 2019