salmankhan-

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായി പ്രചാരണം. ഇൻഡോറിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് താരംതന്നെ രംഗത്തെത്തി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് മാത്രമല്ല ഒരു പാർട്ടിക്കുവേണ്ടിയും പ്രചാരണം നടത്തുന്നില്ലെന്നും സൽമാൻ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു.

ഇൻഡോറിലെ പലാസിയയിലായിരുന്നു സൽമാൻ ഖാൻ ജനിച്ചത്. തന്റെ കുട്ടിക്കാലം താരം ചെലവഴിച്ചതും ഇവിടെയായിരുന്നു. തങ്ങളുടെ നേതാക്കൾ സൽമാനുമായി സംസാരിച്ചെന്നും താരം പ്രചാരണത്തിന് ഇറങ്ങുമെന്നും മദ്ധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞിരുന്നു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ഇൻഡോർ. 1989ൽ സുമിത്രാ മഹാജൻ ഇവിടെ നിന്നും ജയിച്ചതിൽ പിന്നെ സീറ്റ് ബി.ജെ.പി കൈവിട്ടിട്ടില്ല.

Contrary to the rumours I am not contesting elections nor campaigning for any political party..

— Salman Khan (@BeingSalmanKhan) March 21, 2019