കൊട്ടിയം: എസ്.എൻ പോളിടെക്നിക്കിൽ സഹപാഠിയുടെ കടിയേറ്റ് പെൺകുട്ടിക്ക് പരിക്കേറ്റു. സീനിയർ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ആകാശ് നായർ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയർ വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് ആകാശിനെതിരെ കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സിവിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി ഇടനാഴിയിൽ കൂടി നടന്നുവപ്പോൾ ആകാശ് കൈയിൽ കടന്നുപിടിച്ചു കടിയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനും ഇതേ കോളേജിലാണ് പഠിക്കുന്നുണ്ട്. വിവരമറിഞ്ഞെത്തിയ സഹോദരൻ ഉടൻ തന്നെ പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ രക്ഷിതാക്കൾ കോളേജ് അധികൃതർക്ക് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തിയ കോളേജ് അധികൃതർ ആകാശിനെ സസ്‌പെൻഡ് ചെയ്യുകയും കൊട്ടിയം പോലീസിന് വിവരം കൈമാറുകയായിരുന്നു.