vellappally-thushar

കണിച്ചുകുളങ്ങര: തൃശൂർ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനോട് താൻ എതിരല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ രാഷ്ട്രീയ വിരോധമോ ഇല്ല. തുഷാറിനോടും എസ്.എൻ.ഡി.പിക്ക് ശരിദൂരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌കാരമാണ്. എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവയ്ക്കേണ്ടി വരുമോ എന്ന് ഇപ്പോൾ പറയനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പിയോഗം ഭാരവാഹിയായിരിക്കെ മത്സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടതായി നേരത്തെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

മത്സരിക്കുന്നെങ്കിൽ എസ്.എൻ.ഡി.പി പദവി രാജിവയ്‌ക്കണമെന്നും,​ എസ്.എൻ.ഡി.പിക്ക് നാണക്കേടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.