ലക്‌നൗ: ഉത്തർപ്രദേശിൽ ആറ് സിറ്റിംഗ് എം.പിമാർക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കേന്ദ്ര മന്ത്രി കൃഷ്ണരാജ്, പട്ടികജാതി ദേശീയ കമ്മിഷൻ ചെയർമാൻ രാം ശങ്കർ കത്തേരിയ, അൻഷുൽ വർമ, ബാബുലാൽ ചൗധരി, അഞ്ജു ബാല, സത്യപാൽ സിംഗ് എന്നിവർക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടത്.
ഇവർക്കു പകരം യഥാക്രമം എസ്.പി സിംഗ് ബാഗേൽ, പരമേശ്വർ ലാൽ സൈനി, രാജ് കുമാർ ചാഹർ, ജയ് പ്രകാശ് റാവത്, അശോക് റാവത്, അരുൺ സാഗർ എന്നിവർ മത്സരിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രാഘവ് ലഖൻപാൽ (സഹരൻപൂർ), സഞ്ജീവ് കുമാർ ബലിയൻ (മുസാഫർനഗർ), കുൻവർ ബർതേന്ദ്ര സിംഗ് (ബിജ്നോർ), രാജേന്ദ്ര അഗർവാൾ ( മീററ്റ്), മഹേഷ് ശർമ (ഗൗതം ബുദ്ധ് നഗർ), കേന്ദ്രമന്ത്രിമാരായ സത്യപാൽ സിംഗ് (ബഘ്പട്ട്), വി.കെ. സിംഗ് (ഗസിയാബാദ്) എന്നിവർക്ക് ഇടമുണ്ട്.