-candidate-list

ന്യൂഡൽഹി: ബിഹാറിലെ ബി.ജെ.പി സ്ഥാനാർത്ഥിപ്പട്ടിക സഖ്യകക്ഷികളുമായി ആലോചിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി നദ്ദ പറഞ്ഞു. ജെ.ഡി.യു, ലോക്ജൻശക്തി എന്നിവയാണ് ബീഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷികൾ. പാറ്റ്ന സാഹിബും മധുബാണിയും ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം.

പാറ്റ്ന സാഹിബിൽ ബോളിവുഡ് താരം ശത്രുഘ്‌നൻ സിൻഹയ്ക്ക് പകരം കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിനെയും മധുബാണിൽ സിറ്റിംഗ് എം.പി. ഹുകുംദേവ് യാദവിന്റെ മകനെയും മത്സരിപ്പിക്കുമെന്നാണ് സൂചന. ശത്രുഘ്‌നൻ സിൻഹ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ വേദികളിൽ പരസ്യ വിമർശനമുന്നയിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു.