news

1. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തിയുമായി മുരളീധര പക്ഷം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ജയ സാധ്യതയെ ബാധിക്കും എന്നും നേതാക്കള്‍. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തടസങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല എന്നും നേതാക്കള്‍. എന്നാല്‍ ഈ പരാതി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ കേന്ദ്രം ഇന്ന് പ്രഖ്യാപിക്കും എന്നും വിവരം



2. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നേതൃത്വം ഇന്നലെ വൈകിട്ട് പ്രഖ്യാപി്ചു എങ്കിലും പത്തനംതിട്ട ഉള്‍പ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതിനാല്‍ എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. തുഷാര്‍ മത്സരിക്കുക ആണെങ്കില്‍ മാത്രം തൃശൂര്‍ മണ്ഡലം ബി.ഡി.ജെ.എസിന് നല്‍കിയാല്‍ മതി എന്നതാണ് ബി.ജെ.പിയുടെ നിലപാട്

3. ചൊവ്വാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കേരളത്തിലെ പട്ടിക നിശ്ചയിച്ചത്. എന്നാല്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് മാറ്റിവച്ചു. തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തലാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ശ്രീധരന്‍പിള്ളയെ വെട്ടി സുരേന്ദ്രന്‍ ഉറപ്പിച്ചെന്ന സൂചന കിട്ടിയിട്ടും പത്തനംതിട്ട മാത്രം പ്രഖ്യാപിക്കാതെ പോയതാണ് സംസ്ഥാന നേതൃത്വത്തിന് ആകാംക്ഷ കൂട്ടുന്നത്. ഒറ്റപ്പേര് മാത്രമാണ് പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്നും തര്‍ക്കങ്ങളില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

4. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതില്‍ താന്‍ എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ സംഘടനാ സംസ്‌കാരത്തില്‍ വളര്‍ന്ന ആളാണ് തുഷാര്‍. എസ്.എന്‍.ഡി.പി ഭാരവാഹിത്വം തുഷാര്‍ രാജി വയ്‌ക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. എസ്.എന്‍.ഡി.പിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. എല്ലാവരോടും ശരി ദൂരമെന്ന തന്റെ മുന്‍ നിലപാട് തന്നെയാണ് തുഷാറിനോടും എന്നും കൂട്ടിച്ചേര്‍ക്കല്‍

5. നേരത്തെ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വെള്ളാപ്പള്ളി ശക്തമായി എതിര്‍ത്തിരുന്നു. സ്ഥാനാര്‍ത്ഥി ആവുന്നു എങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവയ്ക്കണം എന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിനു പുറമെ, തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കും എന്നും വെള്ളാപ്പള്ളി പറയാതെ പറഞ്ഞിരുന്നു

6. പത്തനംതിട്ടയിലെ ജസ്ന തിരോധാനത്തിന് ഇന്ന് ഒരാണ്ട്. വിവിധ സംഘങ്ങള്‍ അന്വേഷിച്ചിട്ടും ജസ്ന എവിടെയെന്ന് കണ്ടെത്താനായില്ല. ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ ബിരുദ വിദ്യാര്‍ഥി ആയിരുന്ന ജസ്ന കഴിഞ്ഞ മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകാനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പിന്നീട് ജസ്നയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. കാണാതായി ഒന്നരയാഴ്ചക്ക് ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്.

7. കുടക്, ബംഗളൂരു എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ബംഗളൂരൂ വിമാനത്താവളത്തിലും മെട്രോയിലും ജസ്നയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. ജസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

8. ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുലര്‍ച്ചെ നാലരയോടെ ഷോപ്പിയാനയിലെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേനാ വളഞ്ഞതിനെ തുടര്‍ന്ന് സൈന്യത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായി. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഒരു വീട്ടില്‍ ഭീകരരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. രണ്ടോ മൂന്നോ ഭീകരര്‍ വീട്ടില്‍ ഉണ്ടെന്ന് സൂചന

9. ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് തവണ ആയി ഉണ്ടായ ഭീകര ആക്രമണത്തില്‍ ഒരു സൈനികനും, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. നിരന്തരമായുള്ള പാക് പ്രകോപനങ്ങളെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത

10. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍, യുവതി പൊലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് സെഷന്‍ 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പൊലീസ് അപേക്ഷ നല്‍കി.

11. അപേക്ഷയ്ക്ക് അനുമതി കിട്ടുന്ന മുറയ്ക്ക് യുവതിയില്‍ നിന്നും ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തും എന്നാണ് സൂചന. പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും കോടതി നടപടി സ്വീകരിയ്ക്കുക. രഹസ്യമൊഴിയിലും യുവതി ആദ്യത്തെ പരാതിയില്‍ ഉറച്ചു നിന്നാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

12. എന്നാല്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സി.പി.എം ഓഫീസിലെത്തി തെളിവ് ശേഖരിക്കേണ്ടതുണ്ട്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം. ചെര്‍പ്പുളശ്ശേരി പോലെ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ നിന്ന് ഇത്തരം പരാതി വന്നതോടെ പ്രതിരോധത്തില്‍ ആണ് നേതൃത്വവും. പ്രാദേശിക ഭിന്നതയുടെ മറവില്‍ ഉണ്ടായ ആസൂത്രിത ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ഒരു വിഭാഗം പ്രവര്‍ത്തകര്‍