കേംബ്രിഡ്‌ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗം (ശാഖാ നമ്പർ 6196) എന്റെ വിഷു ആഘോഷം എപ്രിൽ 27 , 2019 , ശനിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ നടത്തപ്പെടും. പ്രാർത്ഥന, കല സാംസകാരിക പരിപാടികൾ, വിഷുസദ്യ, കായിക പരിപാടികൾ, സമ്മളനം തുടങ്ങിയ പരിപാടികൾ ആഘോഷത്തിൽ ഉൾപ്പെടുന്നു
ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ഗ്രൂപ്പ് എം.ഡിയുമായ ശ്രീകുമാർ സദാനന്ദൻ വിഷു ആഘോഷത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കും. കൂട്ടുകാരോടും കുടുംബാംഗങ്ങളോടും കൂടി സന്തോഷപൂർണമായി സമയം ചിലവഴിക്കാൻ ഒരു വലിയ അവസരം ആണെന്നും , ഈ ആഘോഷത്തിൽ പങ്കടുത്തു ഒരു വിജയമാക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങക്കൾക്കു സനൽ രാമചന്ദ്രൻ 07903853184 , ശ്രീജു പുരുഷോത്തമൻ 07459143089 ; മനോജ് പരമേശ്വരൻ 07886189533 . വേദി ഓവർ കോൺഫറൻസ് ആൻഡ് കമ്മ്യൂണിറ്റി സെന്റർ, 16 , ദി ടോൾസ്, ഓവർ, കേംബ്രിഡ്‌ജ്, CB 2 45NW . UK
എസ്.എൻ.ഡി.പി യോഗം, കേംബ്രിഡ്‌ജ്, യു.കെയിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്നു. യുവതലമുറക്ക് മലയാളം ഭാക്ഷ പഠിക്കാൻ ശക്തമായ പ്രാധാന്യം യോഗം നൽകുന്നു.
UKയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും SNDP യോഗം, കേംബ്രിഡ്‌ജിന് ഇന്ന് അംഗങ്ങൾ ഉണ്ട്. ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം അംഗങ്ങളെയും കുട്ടികളെയും പഠിപ്പിക്കുന്നതുനു ശ്രീനാരായണ ഗുരുജയന്തി, ഗുരുസമാധി, പ്രതീകാത്മക തീർത്ഥാടനം, ഗുരുവിന്റെ പഠന ക്ലാസുകൾ എന്നിവ പോലുള്ള പല പൊതുപ്രവർത്തനങ്ങളും SNDP കേംബ്രിഡ്‌ജ് ക്രമീകരിക്കുന്നു. സന്ദർശിക്കുക. http://www.sndpcambridg.co.uk