പാറശാല: അതിരാവിലെ മെക്ക് പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മൈക്ക് ഓപ്പറേറ്ററെ സി.പി .എം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേർന്ന് കുത്തി. കൊല്ലങ്കോട് കരിഞ്ചിറ്റിവിള സ്വദേശിയായ ജേക്കബിനാണ് (28) കുത്തേറ്റത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനായ രാജപ്പനും ഒളിവിലാണ്.
ഇന്നലെ വെളുപ്പിന് 4.30ന് ചെങ്കവിള ജംഗ്ഷനിലാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിനായി വാഹനത്തിലുണ്ടായിരുന്ന മൈക്ക് പ്രവർത്തിപ്പിച്ച അനൂപ് സൗണ്ട്സിലെ ജീവനക്കാരനായ ജേക്കബിനെ വാക്കേറ്റത്തെത്തുടർന്ന് സമീപവാസിയായ ബൈജു കല്ല് കൊണ്ട് മർദ്ദിച്ചു. ഇതിനിടെ കത്തിയുമായെത്തിയ പിതാവ് രാജപ്പൻ ജേക്കബിനെ കുത്തി.
ഗുരുതര പരിക്കേറ്റ ജേക്കബിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒളിവിലായ പ്രതികൾക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊഴിയൂർ പൊലീസ് പറഞ്ഞു.